6/09/2011

v

സുഹൃത്തേ ;
ഇനി പറയാതെ വയ്യ .
ഇന്നലെയും കുറുനരികള്‍
ഓരിയിടുന്ന ആ സെമിത്തേരി
ഞാന്‍ സ്വപ്നം കണ്ടു.
മരണ തീയതി കുറിച്ച
കല്ലിന്നു താഴെ
പ്രിയമുല്ലവളുടെ
മരവിച്ച കയ്യും.

കിടക്കയില്‍ നിന്റെ ചെറിയ
ന്യരക്കം ഞാന്‍ കേട്ടിരുന്നു
ഒരു പക്ഷെ നിന്നെ അലസോര
പെടുതിയിരുന്നത് രാത്രിയില്‍
ചെന്നായ്ക്കളെ പോലെ തിളങ്ങി
നിന്നിരുന്ന എന്റെ കണ്ണുകള്‍
ആകാം.

ദാലിയന്‍ ചിത്രങ്ങള്‍ പോലെ
ഒരു താഴ്വര മുഴുവന്‍
ചത്തൊടുങ്ങിയ നിറമുള്ള
പൂമ്പാറ്റകള്‍.
ചത്ത പൂമ്പാറ്റകളുടെ
നിറങ്ങളില്‍ ലയിച്ചു
കാമാസക്തന്‍ ആയി ഞാന്‍.

കുമ്പസാരം കഴിഞ്ഞവന്റെ
വഴിത്താരകളില്‍ മുഴുവാന്‍
പാപം പതുങ്ങി യിരിക്കുന്നു.

മസ്ഥിസ്കത്തില്‍ ചെമ്പ്
ഉരുകി  ഒലിക്കും പോലെ
ഒരു ഭ്രാന്തന്‍ സംഗീതം.
മതി സുഹൃത്തേ
ഇനി മടങ്ങാം.
അടുത്ത സ്വപ്നം വേട്ട യാടും
മുമ്പ് മരവിച്ച ഈ താഴ്വര എനിക്ക്
മറികടക്കണം.

3/19/2010

അമാവാസി

അനാഥമാക്കപ്പെട്ട കവിത
പിതൃത്വം തേടി
അലയാറില്ലമാതൃത്വം
തിരയാറുമില്ല

അമാവാസി
ദിവസങ്ങളില്‍ അത്‌
ഗര്‍ഭപാത്രങ്ങളില്‍അണലിയെ
പോലെ ചുരുണ്ടു കിടക്കും.

എന്റെ സ്‌നേഹം
ഇങ്ങനെയാണ്‌
നിന്നിലൂടെ
എപ്പോഴുമത്‌
ഒഴുകിക്കൊണ്ടിരിക്കും
കാട്ടാറുകള്‍
നിശ്‌ചലമാവുന്നതും
വന്യമൃഗങ്ങള്‍
അലറുന്നതും
ഒരിക്കല്‍ പോലും
എന്നെ ഭയപ്പെടുത്തുകയില്ല.

എങ്കിലും
വസൂരിപൂണ്ട
നിന്റെ മൗനത്തിനു
പിറകിലാണ്‌ ഞാന്‍
ഒളിച്ചിരുന്നത്‌.

11/17/2008

ആസക്‌തി





















1
ഉറക്കത്തില്‍കൃഷ്‌ണമണികള്‍
തകര്‍ത്ത്‌ നിന്റെ
സ്വപ്‌നങ്ങളിലേക്കിറങ്ങിചെല്ലുവാന്‍
എനിക്കു കഴിയുമായിരുന്നു.നിന്റെ
തീരങ്ങളില്‍നങ്കൂരമിട്ട
പടക്കപ്പലില്‍യോദ്ധാക്കളെല്ലാംമരിച്ചു
പോയിരിക്കുന്നുആരും
ഏറ്റുവാങ്ങാനില്ലാതെനിന്റെ
ഡ്രാക്കുളയുംകപ്പലില്‍ പുതഞ്ഞു കിടന്നു.
2
കൊടും ശൈത്യത്തിന്റെ കാലത്ത്‌
ആസക്‌തിയുടെകറുത്ത തേരട്ടയായിഞാന്‍
നിനക്കു മുകളില്‍അലഞ്ഞു നടന്നു.
എന്റെ പടര്‍ച്ചയുടെ തിണര്‍ത്ത
പാടുകള്‍ നിന്റെ
അടിവയറ്റില്‍ചിത്രങ്ങള്‍ വിരിയിച്ചു.
3
കുയിലുകള്‍ ചത്തൊടുങ്ങിയതിളച്ച വേനല്‍.
ഇപ്പോള്‍ വാലുമുറിച്ച
തേളുകള്‍ക്കൊപ്പമാണ്‌എന്റെ വാസം.
കണ്ണുകളില്ലാത്തനിന്റെ
പൊള്ളുന്നമുഖത്ത്‌
ഞാന്‍ വിരലുകളാഴ്‌ത്തി.
എന്നിട്ടുംപരിഭവങ്ങളില്ലാതെനീ
എന്നെ പ്രണയിച്ചുകൊണ്ടിരുന്നു.

9/22/2008

കളി


1

മൈതാനത്തിലേക്കു കളിക്കാന്‍
പോയ കുട്ടി പിന്നെ മടങ്ങി
വന്നില്ലകുട്ടി മരുപ്പച്ച തേടി
പോയതാണെന്നുംചതുപ്പില്‍
താഴ്‌ന്നു പോയതാണെന്നുമായവാര്‍ത്തകള്‍
പരന്നതിനാല്‍ഞങ്ങളുടെ
നാട്ടിലെ മൈതാനങ്ങള്‍ നികത്തപ്പെട്ടു,
കുട്ടികള്‍ കളികളുംബഹിഷ്‌ക്കരിച്ചു.
2
യുഗ്മഗാനം പാടുന്നതിനിടയ്‌ക്കാണ്‌വരികള്‍
തൊണ്ടയില്‍ കുടുങ്ങി മറ്റൊരുകുട്ടി മരിച്ചത്‌.
കുട്ടിയുടെ മരണ വാര്‍ത്തപരന്നതില്‍
പിന്നെ ഞങ്ങളുടെ നാട്ടിലെ
കുട്ടികള്‍പാട്ടുകളും ഉപേക്ഷിച്ചു.
3
രതിയിലേര്‍പ്പെടാന്‍
കഴിയാത്തതിനാല്‍ടെസ്‌റ്റ്‌
ട്യൂബിലാണ്‌ ഞാന്‍ ജനിച്ചത്‌ഗര്‍ഭപാത്രത്തില്‍
ജനിക്കാത്തതിനാല്‍എനിക്ക്‌
മനുഷ്യനെ കാണാന്‍ കഴിയുന്നുണ്ട്‌.

9/18/2008

ശ്ലഥഗീതങ്ങളുടെ രാത്രി

1
ഈ നിശബ്‌ദതയില്‍
എന്നെ കൂകി
ഭയപ്പെടുത്തുവാന്‍
പോലും ഒന്നുമില്ല.
ഒരു ശ്ലഥഗീതം പോലെ
മുറിയില്‍ പടര്‍ന്ന
പുകച്ചുരുളുകള്‍ക്കിടയില്‍
ഞാന്‍ മാത്രം ബാക്കിയാവുന്നു
പടിഞ്ഞാറു നിന്ന്‌
ഇതിലെ പാഞ്ഞു പോയ
കുതിരയുടെ കാല്‍പ്പാടുകള്‍
അടിവയറ്റില്‍ നീലിച്ചു കിടക്കുന്നു
2
ഈ നേരമത്രയും
നിങ്ങള്‍ പറഞ്ഞു കൊണ്ടിരുന്നത്‌
നിലയ്‌ക്കാനാവാത്ത
ഉഷ്‌ണ പ്രാഹങ്ങളേയും
പുകഞ്ഞു തീരുന്ന
ഇരുട്ടിനേയും പറ്റി
പക്ഷേ
ഞാനോ...
ഞാന്‍ നഗ്നകാമുകന്‍
രസനാളങ്ങളില്‍ അഗ്നി പടര്‍ത്തുന്നവന്‍
വരണ്ട രതിപാടങ്ങളില്‍ സ്‌നേഹത്തിന്റെ
തെളിനീരു പടര്‍ത്തുന്നവന്‍
അഗ്നിച്ചിറകുകളാല്‍
മാപിനികളുടെ ലക്ഷ്യം തെറ്റിച്ച്‌
തീക്കനല്‍ പാടങ്ങളിലേക്ക്‌
പറന്നിറങ്ങുന്നവന്‍
3
ഇരുട്ടു മാത്രം
ബാക്കിയായ
തുരങ്കത്തില്‍
കുമ്പസാരം
കഴിഞ്ഞിറങ്ങിയ
മെഴുകുതിരിക്കൂട്ടങ്ങള്‍
വരിവരിയായി നടന്നടുക്കുന്നു
----------------------
വെളിച്ചം പരക്കും മുമ്പ്‌
ചെങ്കുത്തായ നിലങ്ങളിലേക്ക്‌
ലാവപോലെ എനിക്കു പരന്നൊഴുകണം

8/24/2008

കലണ്ടര്‍

കലണ്ടര്‍,
കാലത്തെ കടലാസില്‍
ഒളിച്ചു കടത്തുന്നവന്‍
അസംതൃപ്‌തിയുടെ
മൗന കൂടാരങ്ങളില്‍അടക്കം
ചെയ്യപ്പെട്ടവന്റെ
ശിലകളില്‍ ജീര്‍ണിച്ച
ലിഖിതങ്ങള്‍ മാത്രം ബാക്കിയാവുന്നു.
ശവപ്പള്ളിയിലേക്കു
മാത്രം തുറന്നു വച്ച ജനല്‍
ചുവന്ന റോസാപുഷ്‌പങ്ങളുടെ
വസന്തമാണിവിടെ
മരിച്ചവര്‍ക്കു വേണ്ടി
മാത്രം വിരിഞ്ഞു കൊഴിയുന്നവ.
ശവങ്ങളുടെ കൊടും
ശൈത്യത്തില്‍വിരലുകളാഴ്‌ത്തി
ദൈവത്തിലേക്കുയര്‍ത്തുന്നവന്‍.
എത്രവട്ടം കൊഴിഞ്ഞാലും
തളിര്‍ത്തു നില്‍ക്കുന്നപ്രണയത്തിന്റെ
വാകമരങ്ങള്‍ മാത്രം
കലണ്ടറുകളെഅതിജീവിക്കുന്നു.

8/19/2008

മുഴക്കങ്ങള്‍

ഘടിക്കാരത്തിനു മുകളില്‍ സമയത്തെ
കൊത്തി വലിക്കുന്ന പക്ഷിയെ
ഞാന്‍ വീും സ്വപ്‌നം കു.
നീ ഇനിയും തിരച്ചു വന്നില്ല.
ഓരോ
അമ്മയും
കാത്തിരിക്കുന്നത്‌
മക്കളുടെ തിരിച്ചു വരവാണ്‌
പടികടന്നു

പോയവരാരും
ഇപ്പോള്‍ തിരിച്ചു വരുന്നുമില്ല.കട്ടിളപ്പടികളില്‍
രക്‌തം തളം കെട്ടി നില്‌കുന്നു.
സ്‌മൃതി മണ്‌ഡപത്തില്‍ ഉയര്‍ത്തിയ
രക്‌തസാക്ഷിമണ്‌ഡപം
നിന്റേതായിരുന്നു രക്‌തം
തുപ്പി ചത്തുപോയ
അച്‌ഛന്റെ ഊര്‍ദ്ധം വലികള്‍
മാത്രം
മുഴങ്ങുന്ന
ഹതാശമായ സ്‌മൃതി മണ്‌ഡപം.
ഒരു
സ്വപ്‌നത്തില്‍
ലോകം സ്വയംഭോഗത്തിലേക്ക്‌
ഉരുകിയൊലിക്കുന്നത്‌

ക്‌ ഞാന്‍ വിറച്ചെഴുന്നേറ്റു.
എനിക്കറിയാം,
വസന്തത്തില്‍

എന്നിക്കു നഷ്‌ടപ്പെട്ടത്‌ഇടിമുഴക്കങ്ങള്‍
മാത്രമായിരുന്നില്ല.
നിന്നേയും കൂടിയായിരുന്നു.
ഇപ്പോള്‍...
താഴ്‌വരങ്ങളില്‍

മുറിഞ്ഞു പോയ
ആ മുദ്രാവാക്യങ്ങള്‍

ആരോ ഏച്ചുകൂട്ടുന്നു്‌.
ഒരു കാട്ടു പക്ഷിയുടെ

നീട്ടിയ കൂവലില്‍
മുറിഞ്ഞു

പോകുമെന്നറിഞ്ഞിട്ടു പോലും....