ഘടിക്കാരത്തിനു മുകളില്‍ സമയത്തെ
കൊത്തി വലിക്കുന്ന പക്ഷിയെ
ഞാന്‍ വീും സ്വപ്നം കു.
നീ ഇനിയും തിരച്ചു വന്നില്ല.
ഓരോ അമ്മയും
കാത്തിരിക്കുന്നത്
മക്കളുടെ തിരിച്ചു വരവാണ്
പടികടന്നു
പോയവരാരും
ഇപ്പോള്‍ തിരിച്ചു വരുന്നുമില്ല.കട്ടിളപ്പടികളില്‍
രക്തം തളം കെട്ടി നില്കുന്നു.
സ്മൃതി മണ്ഡപത്തില്‍ ഉയര്ത്തിയരക്തസാക്ഷിമണ്ഡപം
നിന്റേതായിരുന്നു രക്തം
തുപ്പി ചത്തുപോയ
അച്ഛന്റെ ഊര്‍ദ്ധം വലികള്‍
മാത്രം മുഴങ്ങുന്ന
ഹതാശമായ സ്മൃതി മണ്ഡപം.
ഒരു സ്വപ്നത്തില്‍
ലോകം സ്വയംഭോഗത്തിലേക്ക്
ഉരുകിയൊലിക്കുന്നത്
ക് ഞാന്‍ വിറച്ചെഴുന്നേറ്റു.
എനിക്കറിയാം,
വസന്തത്തില്‍
എന്നിക്കു നഷ്ടപ്പെട്ടത്ഇടിമുഴക്കങ്ങള്
മാത്രമായിരുന്നില്ല.
നിന്നേയും കൂടിയായിരുന്നു.
ഇപ്പോള്‍...
താഴ്വരങ്ങളില്‍
മുറിഞ്ഞു പോയ
ആ മുദ്രാവാക്യങ്ങള്‍
ആരോ ഏച്ചുകൂട്ടുന്നു്.
ഒരു കാട്ടു പക്ഷിയുടെ
നീട്ടിയ കൂവലില്‍
മുറിഞ്ഞു
പോകുമെന്നറിഞ്ഞിട്ടു പോലും....
8/19/2008
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
0 അഭിപ്രായ(ങ്ങള്):
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ